മൂവാറ്റുപുഴ ലയൺസ് ക്ലബ്ബ് നഗരസഭയിലെ ഓട്ടോറിക്ഷകളിൽ സാനിറ്റൈസറും സ്റ്റാൻ്റും വിതരണം ചെയ്തു,

മൂവാറ്റുപുഴ: സേഫ് ഓട്ടോ റൈഡ് പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നഗരസഭയിലെ 13- ഓളം വരുന്ന ഓട്ടോ സ്റ്റാൻ്റുകളിലെ 350- ഓട്ടോറിക്ഷകളിൽ സാനിറ്റൈസറും സ്റ്റാൻറുകളും വിതരണം ചെയ്തു.

 

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൂവാറ്റുപുഴ നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ എൽദോ എബ്രഹാം എം എൽ എ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ: വിജു ചക്കാലക്കൻ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ ഉഷ ശശീധരൻ. ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, ലയൺസ് ക്ലബ്ബ് മുൻ ഗവർണർ ഡോ: ബിനോയ് മത്തായി, റീജിയൺ ചെയർപേഴ്സൺ വി.ടി. മത്തായി, മുൻ നഗരസഭ കൗൺസിലർ പി.എം.ഇബ്രാഹിം എന്നിവർ സംസാരിച്ചു. ലയൺസ് ക്ലബ്ബ് സെക്രട്ടറി സ്മിത്ത് വർഗീസ് പാലപ്പുറം സ്വാഗതവും ട്രഷറർ ബിജു തോമസ് നന്ദിയും പറഞ്ഞു

ചിത്രം -മൂവാറ്റുപുഴ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നഗരസഭയിലെ ഓട്ടോറിക്ഷകളിൽ നടപ്പിലാക്കുന്ന സേഫ് ഓട്ടോ റൈഡ് പദ്ധതിയുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം എൽ എ നിർവ്വഹിക്കുന്നു…..

Back to top button
error: Content is protected !!