കെ എസ് യു സ്ഥാപകദിനത്തോടനുബന്ധിച്ച് സ്നേഹവിരുന്ന്

മുവാറ്റുപുഴ : കെഎസ്യു സ്ഥാപകദിനത്തോടനുബന്ധിച്ച് ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടുക്കര എല്‍എസ്ടിപി കോണ്‍വെന്‍റിലെ (പ്രൊവിഡന്‍സ് ഹോം) അന്തേവാസികള്‍ക്ക് സ്നേഹവിരുന്ന് നല്‍കി. സ്ഥാപകദിനാഘോഷം ഡീന്‍ കുര്യാക്കോസ് എംപി കേക്കുമുറിച്ച് ഉദ്ഘാടനം ചെയ്തു. കെഎസ്യു ടൗണ്‍ മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഹാഷിം നേതൃത്വം നല്‍കി. ഡിസിസി ജനറല്‍ സെക്രട്ടറി പി.പി. എല്‍ദോസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ആബിദ് അലി, സമീര്‍ കോണിക്കല്‍, റിയാസ് താമരപ്പിള്ളി, റംഷാദ് റഫീക്ക്, രാഹുല്‍ മനോജ്, അന്‍സാഫ് മുഹമ്മദ്, കൃഷ്ണപ്രിയ സോമന്‍, ജോ പോള്‍, ഇമ്മാനുവല്‍ ജോര്‍ജ്, ഡേവിസ് പയസ്, എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ ………….
ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കെഎസ്യു സ്ഥാപകദിനാഘോഷം നടുക്കര എല്‍എസ്ടിപി കോണ്‍വെന്‍റില്‍ ഡീന്‍ കുര്യാക്കോസ് എംപി കേക്കുമുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!