മൂവാറ്റുപുഴ – കാക്കനാട് റോഡില്‍ ഗതാഗത നിയന്ത്രണം.

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ – കാക്കനാട് റോഡില്‍ വാഴപ്പിള്ളി മുതല്‍ വീട്ടൂര്‍ വരെ ബി.എം.ബി.സി. ടാറിംഗ് ആരംഭിക്കുന്നതിനാൽ ഈ മാസം 18 മുതല്‍ രണ്ടാഴ്ചത്തേക്ക് ഈ റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് മൂവാറ്റുപുഴ ആർ.ഡി.ഒ. അറിയിച്ചു. മൂവാറ്റുപുഴ ഭാഗത്ത് നിന്നും പട്ടിമറ്റം, കാക്കനാട് ഭാഗത്തേക്ക് പോകേണ്ട ചെറുവാഹനങ്ങള്‍ എം.സി. റോഡില്‍ പേഴയ്ക്കാപ്പിള്ളിയില്‍ നിന്നും തിരിഞ്ഞ് വീട്ടൂര്‍ എത്തിയും, വലിയ വാഹനങ്ങള്‍ എം.സി. റോഡില്‍ തൃക്കളത്തൂര്‍ പള്ളിത്താഴത്ത് നിന്നും തിരിഞ്ഞ് വീട്ടൂര്‍ എത്തിയും കാക്കനാട് റോഡില്‍ പ്രവേശിച്ചു പോകേണ്ടതാണ്. തിരിച്ച് കാക്കനാട് ഭാഗത്ത് നിന്നും മൂവാറ്റുപുഴയ്ക്കുള്ള വാഹനങ്ങളും ഇതേ ക്രമീകരണത്തിലൂടെ പോകേണ്ടതാണ്.

Back to top button
error: Content is protected !!