മൂവാറ്റുപുഴ രാജ്യാന്തര ചലച്ചിത്രോത്സവം: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

മൂവാറ്റുപുഴ: 13-ാം മൂവാറ്റുപുഴ രാജ്യാന്തര ചലച്ചിത്രോത്സവം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്. തിങ്കളാഴ്ച 5ന് നാസ് ബില്‍ഡിംഗില്‍ നടത്തപ്പെടുന്നു. ചലച്ചിത്ര സംവിധായകനും അവാര്‍ഡ് ജേതാവുമായ കൃഷ്‌ണേന്ദുകലേഷ് ഉദ്ഘാടനം നിര്‍വഹിക്കും. ലോഗോ പ്രകാശനം പ്രശസ്ത ചിത്രകാരനായ ഗോപി സംക്രമണം നിര്‍വ്വഹിക്കുന്നു. ജനുവരി 2,3,4,5 തീയതികളില്‍ മൂവാറ്റുപുഴ ലത തിയേറ്ററില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് പാസ് വിതരണ ഉദ്ഘാടനം ബര്‍സര്‍ ഡോ.ഫാ. ജസ്റ്റിന്‍ കണ്ണാടന്‍(നിര്‍മ്മല കോളേജ്) നിര്‍വ്വഹിക്കുന്നു. നാസ് പ്രസിഡന്റ്് ഡോ. വിന്‍സന്റ് മാളിയേക്കല്‍ പാസ്ഏറ്റുവാങ്ങുന്നു. പാസ് നിരക്ക് മെമ്പര്‍മാര്‍ക്ക് 300രൂപ, പൊതുജനങ്ങള്‍ക്ക് 500രൂപ, വിദ്യാര്‍ത്ഥികള്‍ക്ക് 100. ഫിലിം സൊസൈറ്റി അംഗത്വഫീസ് 2000 രൂപ(ലൈഫ്) 100 പേര്‍ക്കു കൂടി അംഗത്വം നല്‍കുന്നു.

Back to top button
error: Content is protected !!