മൂവാറ്റുപുഴയില്‍ മിനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ മിനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തി. ഞായറാഴ്ച രാവിലെ 9 മുതല്‍ മൂവാറ്റുപുഴ ലത തിയേറ്ററിലാണ് ഫിലിം ഫെസ്റ്റിവല്‍ നടത്തിയത്. ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടത്തുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ പ്രചരണാര്‍ത്ഥം മൂവാറ്റുപുഴയില്‍ എത്തുന്ന സിനിമാ വണ്ടിയുടെ വിളംബര ജാഥയുടെ സ്വീകരണത്തോടനുബന്ധിച്ചാണ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്. അവാര്‍ഡുകള്‍ കരസ്ഥമാക്കിയ തിങ്കളാഴ്ച നിശ്ചയം, ദി നെയിംസ് ഓഫ് ദി ഫ്‌ളവര്‍ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടത്തിയത്.

Back to top button
error: Content is protected !!