മൂവാറ്റുപുഴ ഗവ: ഈസ്റ്റ് ഹൈസ്‌കൂളിന് പുതിയ മന്ദിരം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി.

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ: ഈസ്റ്റ് ഹൈസ്‌കൂളിന് പുതിയ മന്ദിരം നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി. സ്‌കൂളിന് പുതിയ ബഹുനില മന്ദിരം നിര്‍മിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ച 2.7 കോടി രൂപയുടെ പ്രൊജക്ട്ിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കലിന്റെ സാന്നിദ്ധ്യത്തില്‍ പി.ടി.എ പ്രസിഡന്റ് ബിനുമോന്‍ മണിയംകുളം, സ്‌കൂള്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ അയൂബ്.എ.കെ, കണ്‍വീനര്‍ രാജന്‍.എന്‍.കെ എന്നിവരാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയ്ക്ക് നിവേദനം നല്‍കിയത്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നും കഴിഞ്ഞ 16 വര്‍ഷക്കാലമായി തുടര്‍ച്ചയായി എസ്.എസ്.എല്‍.സിയ്ക്ക് 100% വിജയം കരസ്ഥമക്കി അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന വിദ്യാലയമാണ്. മൂവാറ്റുപുഴ ഗവ.ഈസ്റ്റ് ഹൈസ്‌കൂള്‍. അധ്യാപകരുടെയും സ്‌കൂള്‍ പി.ടി.എയുടെയും സ്‌കൂള്‍ സംരക്ഷണ സമിതിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയേകി വരുന്നു. എന്നാല്‍ സ്‌കൂളിന്റെ ഭൗതീക സാഹചര്യങ്ങള്‍ ഇനിയും വളരാനുണ്ട്. നാടിന്റെ അഭിമാനമായ ഈ വിദ്യാലയത്തിന്റെ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്. കഴിഞ്ഞ സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ സ്‌കൂള്‍ സംരക്ഷണയജ്ഞത്തിന്റെ ഫലമായി എട്ട് മുതല്‍ ക്ലാസ്സുകള്‍ ഹൈടെക് ആയി മാറി. മൂവാറ്റുപുഴ ഗവ: ഈസ്റ്റ് ഹൈസ്‌കൂളിന് പുതിയ മന്ദിരം നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി നിവേദക സംഘത്തിന് ഉറപ്പ് നല്‍കി.

ചിത്രം-മൂവാറ്റുപുഴ ഗവ: ഈസ്റ്റ് ഹൈസ്‌കൂളിന് പുതിയ മന്ദിരം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയ്ക്ക് സ്‌കൂള്‍ സംരക്ഷണ സമിതി നിവേദനം നല്‍കുന്നു………………………

Back to top button
error: Content is protected !!