മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ കോവിഡ് കേന്ദ്രത്തിലേയ്ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനും പുതിയ മെഡിക്കല്‍ സ്റ്റോര്‍ റൂം സ്ഥാപിക്കുന്നതിനുമായി 33-ലക്ഷം രൂപ അനുവദിച്ചു.

 

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് സെന്ററിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 20-ലക്ഷം രൂപയും ഉദ്ഘാടനത്തിനൊരുങ്ങുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ പുതിയ മെഡിക്കല്‍ സ്റ്റോര്‍ റൂം സജ്ജീകരിക്കുന്നതിന് 13-ലക്ഷം രൂപയും അടക്കം 33-ലക്ഷം രൂപ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ. അറിയിച്ചു. അടുത്തമാസം ഉദ്ഘാടനത്തിനൊരുങ്ങുന്ന ജനറല്‍ ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ആശുപത്രിയിലെ മരുന്നുകള്‍ സൂക്ഷിക്കുന്നതിനായി സജ്ജീകരിക്കുന്ന മെഡിക്കല്‍ സ്റ്റോര്‍ റൂമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് 13-ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. രണ്ട് ടണ്ണിന്റെ ആറ് എ.സി., ഒരു ടണ്ണിന്റെ മൂന്ന് എ.സി., മരുന്നുകള്‍ സൂക്ഷിക്കുന്നതിനുള്ള അലമാരികള്‍ മറ്റ് സൗകര്യങ്ങളാണ് പുതിയ മെഡിക്കല്‍ സ്റ്റോര്‍ റൂമില്‍ ഒരുക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് സെന്ററിലേയ്ക്ക് അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് 20-ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. എമര്‍ജന്‍സി മെഡിസിന്‍ സ്റ്റോര്‍ ചെയ്യുന്നതിനായി ക്രാഷ് കാര്‍റ്റ്, വിവിധ ഇന്‍ഞ്ചക്ഷനുകള്‍ക്കായി ഉപയോഗിക്കുന്ന ഇന്‍ഫ്യഷന്‍ പംമ്പ്, മള്‍ട്ടി പാരമീറ്റര്‍, നിയോനറ്റല്‍ മോണിറ്റര്‍, വെന്റിലേറ്റര്‍ പേഷ്യന്റിന് ഉപയോഗിക്കുന്ന ഇലക്ട്രിക്കല്‍ സെക്ഷന്‍ അപ്പാരറ്റ്, പള്‍സും, ബോഡിയിലെ ഓക്‌സിജന്‍ ചെക്ക് ചെയ്യുന്ന പള്‍സ് ഓക്‌സി മീറ്റര്‍, കുട്ടികളുടെ പള്‍സും ബോഡിയിലെ ഓക്‌സിജനും ചെക്ക് ചെയ്യുന്ന പള്‍സ് ഓക്‌സി മീറ്റര്‍, സിറിഞ്ച് പമ്പ്, രക്തം നില്‍ക്കുന്നതിനും വെന്റിലേറ്ററില്‍ ഉപയോഗിക്കുന്ന ട്യൂബ് അടയ്ക്കമുള്ള ട്രോമ കെയര്‍ ക്രാഷ് കാര്‍റ്റ്, 12 ലെഡ് ഇ.സി.ജി. മെഷീന്‍, ട്രോമ എമര്‍ജന്‍സി കോട്ട്, അണുവിമുക്തമാക്കുന്നതിനുള്ള ഫ്യുമിഗേഷന്‍ ഡിസ്‌പെന്‍സര്‍, വെയിന്‍ ഡിറ്റക്റ്റിംഗ് ട്രാന്‍സ്മുലൈറ്റിംഗ് ഡിവൈസ്, യുറിന്‍, ബ്ലഡ് ടെസ്റ്റ് ചെയ്യുന്നതിന് മിക്‌സ് ചെയ്യുന്ന ഉപകരണം, ഐ.സി.യു. വില്‍ ഉപയോഗിക്കുന്ന ബെഡ്ഡ്, രോഗികളെ എടുത്ത് കൊണ്ട് പോകാന്‍ ഉപയോഗിക്കുന്ന ആധുനിക രീതിയിലുള്ള സ്ട്രച്ചര്‍ അടക്കമുള്ള ഉപകരണങ്ങള്‍ ആണ് വാങ്ങുന്നത്. ഉപകരണങ്ങളുടെ കൈമാറ്റം ജനുവരി അവസാനം എല്‍ദോ എബ്രഹാം എം.എല്‍.എ. നിര്‍വ്വഹിക്കും.

Back to top button
error: Content is protected !!