മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഒപ്പറേഷന്‍ തിയേറ്റല്‍ തുറക്കണം; കര്‍ഷക തൊഴിലാളി ഫെഡറേഷന്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബി കെ എം യു-എഐറ്റിയുസി) മൂവാറ്റുപുഴ മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അനേകായിരങ്ങള്‍ ചികിത്സ തേടി എത്തുന്ന പ്രധാന അതുരാലയങ്ങളില്‍ ഒന്നായ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അറ്റകുറ്റപ്പണികളുടെ പേരില്‍ അടച്ചിട്ടിട്ട് മാസങ്ങളാകുകയാണ്. ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഗര്‍ഭണികള്‍ അടക്കമുള്ള രോഗികള്‍ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അതുകൊണ്ട് ഒപ്പറേഷന്‍ തിയേറ്റര്‍ അടിയന്തിരമായി തുറന്ന് നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ആനിക്കാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പി.എസ് റെജിമോന്‍ അധ്യക്ഷനായി. കര്‍ഷക തൊഴിലാളിയും കടമയും എന്നവിഷയത്തില്‍ ബികെഎംയു ജില്ലാ സെക്രട്ടറി കെ.രാജു ക്ലാസ്സെടുത്തു. ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ് പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി പി ജി ശാന്ത (പ്രസിഡന്റ്) പി എസ് റെജിമോന്‍ (വൈസ് പ്രസിഡന്റ്) കെ കെ ശശി (സെക്രട്ടറി) സി എ ബിജു (ജോ: സെക്രട്ടറി) സി ജെ ബാബു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Back to top button
error: Content is protected !!