മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില് ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ നഗരസഭാ ചെയര്‍മാന്‍ പി പി എല്‍ദോസ് ഉദ്ഘാടനം ചെയ്തു. ഇന്നലെ മുതലാണ് ജനറല്‍ ആശുപത്രിയിലെ കോവിഡ് ബ്ലോക്കില്‍ വാക്‌സിന്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയന്‍ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരായ ധന്യ എന്‍ പി, സായിഷ് ചന്ദ്രന്‍, ആര്‍ ആര്‍ രാഖി, പി എ ഷാജഹാന്‍, അജിത്കുമാര്‍ എന്‍, ആനി ട്രീസ തുടങ്ങിയവര്‍ കുത്തിവയ്പിന് വിധേയരായി. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമുളള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാണ് ഇവിടെ വാക്‌സിനേഷന്‍ നല്‍കിവരുന്നത്. മുന്‍ഗണനാ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിനി ബിജു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം അബ്ദുള്‍സലാം, വാര്‍ഡ് കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജോസ് കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ കെ ജി അനില്‍കുമാര്‍, സെബി കെ സണ്ണി, വി എ ജാഫര്‍ സാദിക്ക്, ബിന്ദു ജയന്‍, അമല്‍ ബാബു എന്നിവര്‍ സംബന്ധിച്ചു.

ചിത്രം- മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ നഗരസഭാ ചെയര്‍മാന്‍ പി പി എല്‍ദോസ് ഉദ്ഘാടനം ചെയ്യുന്നു………….

Back to top button
error: Content is protected !!