നാല് വയസുള്ള കുട്ടി ഉൾപ്പെടെ നഗരസഭാ പരിധിയിൽ 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുപത്തി ഒന്നാം വാർഡ് കണ്ടയ്‌ന്മെന്റ് സോൺ

 

മൂവാറ്റുപുഴ:നാല് വയസുള്ള കുട്ടി ഉൾപ്പെടെ 3 പേർക്ക് നഗരസഭാ പരിധിയിൽ കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡ് കണ്ടയ്‌ന്മെന്റ് സോണാക്കി പ്രഖ്യാപിച്ചു.നഗരസഭാ ഇരുപത്തി ഒന്നാം വാർഡിലെ അമ്പലംകുന്നിലാണ് മൂന്ന് വയസുള്ള കുട്ടിക്കും ,കുട്ടിയുടെ മാതാവിനും കോവിഡ് സ്ഥിരീകരിച്ചത്.ഇവർ ഭർത്താവിനൊപ്പം വേങ്ങൂരിലാണ് താമസം.കഴിഞ്ഞ ദിവസമാണ് ഇവർ മൂവാറ്റുപുഴയിലെ ബന്ധുവീട്ടിലെത്തയത്.അമ്മയ്ക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരണം ആയതോടെ ഇവരുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട ബന്ധുക്കളായ നാല് കുടുംബങ്ങളെ ക്വാറന്റൈനിലാക്കി.

മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ
കൂടാതെ വാഴപ്പിള്ളിയിലെ ഒരു പട്ടാളക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇയാൾ നേരിട്ട് ക്വാറന്റൈനിൽ ആയിരുന്നതിനാൽ സമ്പർക്കമില്ലെന്നാണ് വിവരം.

Back to top button
error: Content is protected !!