ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ മൂവാറ്റുപുഴ അഗ്നിരക്ഷാസേന പൂർണ്ണസജ്ജം.

ചിത്രങ്ങൾ:നെൽസൺ പനയ്ക്കൻ

മൂവാറ്റുപുഴ: ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ മൂവാറ്റുപുഴ അഗ്നിരക്ഷാസേന പൂർണ്ണസജ്ജം. മൂവാറ്റുപുഴ ഫയർ സ്റ്റേഷനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സിവിൽ, ഡിഫൻസ് അംഗങ്ങളും ചേർന്ന് അടിയന്തര സാഹചര്യം വന്നാൽ എങ്ങനെ നേരിടാമെന്നും ഏതു ദുരന്തത്തെയും നേരിടാൻ പ്രാപ്തമാക്കുന്നതിനു വേണ്ടി സ്റ്റേഷൻ പരിസരത്ത് വച്ച് ഡെമോൺസ്ട്രേഷൻ സംഘടിപ്പിച്ചു. മൂവാറ്റുപുഴയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. ഏത് ആവശ്യത്തിനും
101, 0485 2832727, 2835101, 8281533727, 9656607101, 9446047398 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Back to top button
error: Content is protected !!