മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് തുടക്കമായി

മൂവാറ്റുപുഴ: ഫിലിം സൊസൈറ്റിയുടെ ഗ്രീന്‍ പനോരമ പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് തുടക്കമായി. മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തില്‍നടന്ന ചടങ്ങില്‍ നിര്‍മല കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിജി. കെ.ജോസഫ് ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കവി എം.എന്‍ രാധാകൃഷ്ണന്‍ പരിസ്ഥിതി കവിത അവതരിപ്പിച്ചു.ഫിലിം സൊസൈറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ബി. അനില്‍ അധ്യക്ഷത വഹിച്ചു. വിന്‍സന്റ് മാളിയേക്കല്‍, ചലച്ചിത്ര അക്കാദമി എക്‌സിക്യുട്ടീവ് അംഗം പ്രകാശ് ശ്രീധര്‍, ഫിലിം സൊസൈറ്റി ജനറല്‍ സെക്രട്ടറി ഡി. പ്രേംനാഥ്, പ്രസിഡന്റ് യു.ആര്‍ ബാബു, സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, ട്രഷറര്‍ എന്‍.വി. പീറ്റര്‍, എക്‌സിക്യുട്ടീവ് അംഗം സണ്ണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പരിസ്ഥിതി സംബന്ധിയായ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചു. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി തുടര്‍ ദിവസങ്ങളില്‍ മൂവാറ്റുപുഴ നിര്‍മല കോളേജ്, എല്‍ദോ മാര്‍ ബസേലിയോസ് കോളേജ് പുതുപ്പാടി,ഗവ. ടി. ടി. ഐ, ഈസ്റ്റ് ഹൈസ്‌കൂള്‍, എസ്.എന്‍ ഡി.പി. ഹയര്‍ സെക്കന്ററി സ്‌കൂള്‍, എബനേസര്‍ ഹൈസ്‌ക്കൂള്‍ വീട്ടൂര്‍, ഗവ. എല്‍.പി. സ്‌കൂള്‍ കായനാട്, ഇ.എം.എസ് ലൈബ്രറി രണ്ടാര്‍, വി.ആര്‍ എ ലൈബ്രറി വാഴപ്പിള്ളി, പബ്ലിക്ക് ലൈബ്രറി മണ്ണത്തൂര്‍, മഹാത്മാ മെമ്മോറിയല്‍ ലൈബ്രറി വടകര, പബ്ലിക്ക് ലൈബ്രറി കായനാട് എന്നിവിടങ്ങളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ജൂണ്‍ 30 ന് ചലച്ചിത്രോത്സവം സമാപിക്കും.

 

Back to top button
error: Content is protected !!