മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് നാളെ തുടക്കമാകും

 

മൂവാറ്റുപുഴ: ഫിലിം സൊസൈറ്റിയുടെ ഗ്രീന്‍ പനോരമ പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് നാളെ തുടക്കമാകും. ജൂണ്‍ 15 മുതല്‍ 30 വരെയാണ് ചലച്ചിത്രോത്സവം ഒരുക്കിയിരിക്കുന്നത്. നാളെ വൈകിട്ട് 4ന് മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍മലാ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിജി. കെ.ജോസഫ് ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആര്‍ ബാബു അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പരിസ്ഥിതി സംബന്ധിയായ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി തുടര്‍ ദിവസങ്ങളില്‍ മൂവാറ്റുപുഴ നിര്‍മ്മലാ കോളേജ്, എല്‍ദോ മാര്‍ ബസേലിയോസ് കോളേജ് പുതുപ്പാടി, ഗവ. ടിടിഐ, ഈസ്റ്റ് ഹൈസ്‌കൂള്‍, എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വീട്ടൂര്‍ എബനേസര്‍ ഹൈസ്‌കൂള്‍, ഗവ. എല്‍പി സ്‌കൂള്‍ കായനാട്, കലാകേന്ദ്ര മൂവാറ്റുപുഴ, ഇഎംഎസ് ലൈബ്രറി രണ്ടാര്‍, വി.ആര്‍ എ ലൈബ്രറി വാഴപ്പിള്ളി, പബ്ലിക്ക് ലൈബ്രറി മണ്ണത്തൂര്‍, മഹാത്മാ മെമ്മോറിയല്‍ ലൈബ്രറി വടകര, പബ്ലിക്ക് ലൈബ്രറി കായനാട് എന്നിവിടങ്ങളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ജൂണ്‍ 30 ന് ചലച്ചിത്രോത്സവം സമാപിക്കും.

 

Back to top button
error: Content is protected !!