മൂവാറ്റുപുഴ രാജ്യാന്തരചലച്ചിത്രോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടത്തി

 

മൂവാറ്റുപുഴ: 13-ാമത് മൂവാറ്റുപുഴ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നടത്തി. ചലച്ചിത്ര സംവിധായകന്‍ കൃഷ്‌ണേന്ദുകലേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ജനുവരി 2,3,4,5 തീയതികളില്‍ മൂവാറ്റുപുഴ ലത തിയേറ്ററില്‍ നടക്കുന്ന തിങ്കളാഴ്ച നാസ് ബില്‍ഡിംഗില്‍ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ചലച്ചിത്ര സംവിധായകനും അവാര്‍ഡ് ജേതാവുമായ കൃഷ്‌ണേന്ദുകലേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രശസ്ത ചിത്രകാരനായ ഗോപി സംക്രമണം ലോഗോ പ്രകാശനം ചെയ്തു. നിര്‍മല കോളേജ് ബര്‍സര്‍ ഡോ.ഫാ. ജസ്റ്റിന്‍ കണ്ണാടന്‍ ഡെലിഗേറ്റ് പാസിന്റെ വിതരണ ഉദ്ഘാടനം നാസ് പ്രസിഡന്റ്് ഡോ. വിന്‍സന്റ് മാളിയേക്കലിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. മെമ്പര്‍മാര്‍ക്ക് 300രൂപ, പൊതുജനങ്ങള്‍ക്ക് 500രൂപ, വിദ്യാര്‍ത്ഥികള്‍ക്ക് 100 എന്ന നിരക്കിലായിരിക്കും പാസ്. 100 പേര്‍ക്കു കൂടി അംഗത്വം നല്‍കുന്നുവെന്ന് ഫിലിം സൊസൈറ്റി അതികൃതര്‍ അറിയിച്ചു.

 

 

Back to top button
error: Content is protected !!