എഫ്സിസി വാഴപ്പിളളി ഈസ്റ്റ് ഭവനാംഗമായ സിസ്റ്റര്‍ ജെസ്റ്റി (ത്രേസ്യാമ്മ, 75), നിര്യാതയായി

മുവാറ്റുപുഴ : എഫ്സിസി വാഴപ്പിളളി ഈസ്റ്റ് ഭവനാംഗമായ സിസ്റ്റര്‍ ജെസ്റ്റി (ത്രേസ്യാമ്മ, 75), നിര്യാതയായി.  സംസ്കാരം നാളെ  തിങ്കളാഴ്ച (21.09.2020) ഉച്ചകഴിഞ്ഞ് 2.30 ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) എഫ്സി മഠം വക സെമിത്തേരിയില്‍. പരേത മാറിക ഇടവക മണ്ണൂര്‍ പരേതരായ മത്തായി – മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : എം.എം. മാത്യു മണ്ണൂര്‍ (മാറിക), എം.എം. ജോര്‍ജ് മണ്ണൂര്‍ (മാറിക), സിസിലി ജോര്‍ഡി അറയ്ക്കല്‍ (ആരക്കുഴ), പരേതനായ ജോണി മാത്യു മണ്ണൂര്‍ (മാറിക). പരേത ചെമ്പകപ്പാറ, പനംകൂട്ടി, വണ്ടമറ്റം, മഹാരാഷ്ട്രയിലെ കേഡ്, ലാഞ്ച എന്നീ ഭവനങ്ങളില്‍ സുപ്പീരിയറായും ഹൈറേഞ്ചിലെ വെളളയാംകുടി, വാഴവര, മുരിക്കാശ്ശേരി, കഞ്ഞിക്കുഴി തുടങ്ങിയ അണ്‍എയ്ഡഡ് സ്കൂളുകളില്‍ അധ്യാപികയായും പ്രധാനാധ്യാപികയായും, തെന്നത്തൂര്‍, നല്ലതണ്ണി, തൊടുപുഴ, തൊടുപുഴ ഈസ്റ്റ്, ജോസ്ഗിരി, ഈട്ടിത്തോപ്പ്, ശാന്തിനിലയം പ്രീസ്റ്റ്ഹോം, വടാട്ടുപാറ, നിര്‍മ്മലാഭവന്‍, നിര്‍മ്മലഗിരി, കരിമണ്ണൂര്‍, കര്‍ണ്ണാടകയിലെ കെങ്കേരി എന്നീ ഭവനങ്ങളിലും സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Back to top button
error: Content is protected !!