ബി.ജെ.പി സ്ഥാനാർത്ഥി ജിജി ജോസഫിന് സ്വീകരണം നൽകി

 

മുവാറ്റുപുഴ : ബി.ജെ.പി സ്ഥാനാർത്ഥി ജിജി ജോസഫിന് സ്വീകരണം നൽകി. ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ബി.ജെ.പി ജില്ല പ്രസിഡന്റ്‌ എസ് ജയകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ വി എസ് ഷാബു സ്ഥാനാർഥിയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. സ്ഥാനാർത്ഥി ജിജി ജോസഫ് ഇലക്ഷൻ ഇൻ ചാർജ് എം എൻ മധു ജില്ല വൈസ് പ്രസിഡന്റ്‌ പി പി സജീവ് സംയോജകൻ ജിതിൻ രവി കോതമംഗലം ബി ഡി ജെ എസ് സ്ഥാനാർഥി ഷൈൻ കെ കൃഷ്ണൻ ജില്ല സമിതി അംഗം എ എസ് വിജു മോൻ എന്നിവർ സംസാരിച്ചു.
ജിജി ജോസഫ്ന്റെ തെരഞ്ഞെടുപ്പ് വിജയത്തിനയുള്ള കൺവെൻഷനുകൾ 18, 19 തീയതികളിൽ നടക്കും. 18നു വൈകുന്നേരം 5മണിക്ക് പൈങ്ങോട്ടൂർ പഞ്ചായത്തിലും 19നു വൈകുന്നേരം 5മണിക്ക് വാളകം പഞ്ചായത്ത്‌, 6മണിക്ക് ആവോലിയിലും മുവാറ്റുപുഴ മുനിസിപ്പാലിറ്റി കല്ലൂർക്കാട്, മഞ്ഞല്ലൂർ ആരകുഴ എന്നിവിടങ്ങളിൽ വൈകിട്ട് 7മണിക്കും നടക്കും.

Back to top button
error: Content is protected !!