മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല സംയുക്ത കായികാധ്യാപക സംഘടന യാത്രയയപ്പും സെമിനാറും നടത്തി.

 

മൂവാറ്റുപുഴ: സംയുക്ത കായികാധ്യാപക സംഘടന (കെ.പി.എസ്.പി.ഇ.ടി.എ., ഡി.പി.ഇ.ടി.എ.) മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല യാത്രയയപ്പും സെമിനാറും മൂവാറ്റുപുഴ
സ്‌കൗട്ട് ഭവനിൽ വച്ച് വെള്ളിയാഴ്ച (ഫെബ്രുവരി 26) രാവിലെ 10 മണിക്ക് നടത്തി. റിട്ടയെർഡ് ആകുന്ന ജെയ്സൺ ജോസഫ് (വിമല മാതാ എച്ച്.എസ്. കദളിക്കാട്), തങ്കച്ചൻ എം.സി. എം.കെ.എം. എച്ച്.എസ്. പിറവം) എന്നിവർക്ക് നൽകിയ യാത്രയയപ്പ് യോഗം മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമ്മാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. ജോസ് പി.ജെ.
യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഉപഹാര വിതരണം മൂവാറ്റുപുഴ ഡി.ഇ.ഒ. സീത നിർവ്വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ജോണി, സോമൻ ,കുര്യൻ ജോസ്, അനൂപ് മോഹൻ മൂവാറ്റുപുഴ ജില്ലാ പ്രസിഡന്റായ ജോസ് കെ. ജോൺ, സെക്രട്ടറി അനൂപ് സോമൻ എന്നിവർ സംബന്ധിച്ചു.

Back to top button
error: Content is protected !!