മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് ഇന്ന് തിരിതെളിയും

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് ഇന്ന് തിരിതെളിയും. 17,18,19 തീയതികളില്‍ സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആരക്കുഴ, സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോസഫ് എ. പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്തപ്പെടുന്നു. എല്‍ പി, യു പി, എച്ച് എസ്, എച്ച്എസ്എസ്, വിഭാഗങ്ങളിലായി 2700ല്‍ അധികം പ്രതിഭകള്‍ പങ്കെടുക്കുന്നു. സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നടക്കുന്ന സമ്മേളനം മാത്യു കുഴല്‍ നടന്‍ എംഎല്‍എ ഉദ്ഘാടന നിര്‍വഹിക്കും. ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹന്‍ അധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ല എഇഒ ജീജാ വിജയന്‍ സ്വാഗതവും. മൂവാറ്റുപുഴ ഡിഇഒ വിജയ ആര്‍ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം 19ന് സെന്റ് ജോസഫ് ഹൈസ്‌കൂളില്‍നടത്തപ്പെടും.

Back to top button
error: Content is protected !!