പദ്ധതി വിഹിതം ചിലവഴിച്ചതിൽ മൂവാറ്റുപുഴ നഗരസഭയ്ക്ക് റെക്കോർഡ് നേട്ടം.

 

മൂവാറ്റുപുഴ : പദ്ധതി വിഹിതം ചിലവഴിച്ചതിൽ മൂവാറ്റുപുഴ നഗരസഭയ്ക്ക് റെക്കോർഡ് നേട്ടം.
സംസ്ഥാനത്ത് ഒമ്പതാമതും ജില്ലയിൽ രണ്ടാമതും എത്താൻ മുവാറ്റുപുഴ നഗരസഭയ്ക്കായി. 2020-2021 സാമ്പത്തിക വർഷത്തിൽ വകയിരുത്തിയതിനേക്കാൾ കൂടുതൽ തുക ചിലവഴിച്ചാണ് നേട്ടം കൊയ്തത്. ബജറ്റ് വിഹിതം 7.15 കോടി രൂപ ആയിരുന്നു. എന്നാൽ മാർച്ച്‌ 31 ന് മുൻപ് 8.5 കോടി രൂപ ചിലവഴിക്കാൻ നഗരസഭയ്ക്കായി 112.59 ശതമാനമാണിത്. ഇതോടെ സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ കൂടുതൽ തുക നഗരസഭയ്ക്ക് ലഭിക്കും.
പൊതുവിഭാഗം വികസന ഫണ്ടിൽ 36672208 രൂപയും, എസ്.സി വിഭാഗത്തിൽ 6054824, എസ്. റ്റി വിഭാഗത്തിൽ 282388 രൂപയും ചിലവഴിച്ചു ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഇനത്തിൽ 36837576 രൂപയും, റോഡ് ഫണ്ട്‌ ഇനത്തിൽ 27931385 രൂപയും, റോഡ് ഇതര വിഭാഗത്തിൽ 7130283 രൂപയും ചിലവഴിച്ചു.
കോവിഡും പെരുമാറ്റച്ചട്ടവും നിലനിൽക്കെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് നടത്തിയ കൃത്യമായ പ്രവർത്തനത്തിന്റെ ഫലമായാണ് നേട്ടം കൈവരിക്കാനായത് എന്ന് നഗരസഭാ ചെയർമാൻ പി. പി എൽദോസ് പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ കൗൺസിൽ അംഗങ്ങൾ മുനിസിപ്പൽ സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥർ വകുപ്പ് മേധാവികൾ, ജീവനക്കാർ എന്നിവരുടെ കൂട്ടായ പ്രവർത്തനം ഉണ്ടായെന്നും ഇവരെയെല്ലാം അഭിനന്ദിക്കുന്നതായും ചെയർമാൻ കൂട്ടിച്ചേർത്തു.

Back to top button
error: Content is protected !!