മൂവാറ്റുപുഴ പൗരസമിതിയുടെ നേതൃത്വത്തിൽ കയറിൽ തീർത്ത ബസ് ഓടിച്ച് പ്രതിഷേധ പ്രകടനം നടത്തി.

 

മൂവാറ്റുപുഴ: രാജ്യത്ത് ഇന്ധന പാചക വാതക വില ഉയരുന്നതിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ പൗരസമിതിയുടെ നേതൃത്വത്തിൽ കയറിൽ തീർത്ത ബസ് ഓടിച്ച് പ്രതിഷേധ പ്രകടനം നടത്തി. പൗരസമിതി രക്ഷാധികാരി പി.എസ്.സി. നായർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രതിഷേധ പ്രകടനം നഗരം ചുറ്റി പി.ഒ. ജംഗഷനിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ യോഗത്തിൽ പൗരസമിതി പ്രസിഡന്റ് മുസ്തഫ കൊല്ലംകുടി അധ്യക്ഷത വഹിച്ചു. പൗരസമിതി വൈസ് പ്രസിഡന്റുമാരായ കുഞ്ഞുമുഹമ്മദ്, ഷാഹുൽ, ഹമീദ്, ബെന്നി, നിർമ്മല, പരീത് ഇഞ്ചക്കുടി, ട്രഷറർ സിൽജൊ കടാതി, സുഗതൻ, സുകുമാരൻ ജയദേവൻ, രമേശ് എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!