നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
ബാലസംഘം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി: വേനല്‍ത്തുമ്പി കലാജാഥ ഇന്ന് സമാപിക്കും.

മൂവാറ്റുപുഴ: ബാലസംഘം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ വേനല്‍ത്തുമ്പി കലാജാഥ പര്യടനം വ്യാഴാഴ്ച സമാപിക്കും. ലഘുനാടകം, സംഗീതശില്പം, പാട്ടുകള്‍, നൃത്തശില്പം തുടങ്ങിയവയുമായി കലാജാഥ വ്യാഴം രാവിലെ ഒമ്പതിന് മൂവാറ്റുപുഴ നഗരസഭയിലെ അമ്പലംകുന്ന്, 11 ന് രണ്ടാര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും. രണ്ടിന് വാഴപ്പിള്ളി പുളിഞ്ചുവട് കവലയില്‍ നിന്ന് തുടങ്ങുന്ന കുട്ടികളുടെ റാലി എകെജി നഗര്‍ കോളനിയില്‍ സമാപിക്കും. തുടര്‍ന്ന് ബാലസംഗമം, ബാലോത്സവവും നടക്കും.
തുടര്‍ന്ന് വേനല്‍ത്തുമ്പി കലാജാഥ സമാപനം, ജാഥാംഗങ്ങളുടെ കലാപരിപാടികളുമുണ്ടാകും.