മൂവാറ്റുപുഴ ബ്ലോക്ക് തല ആരോഗ്യമേള സമാപനം ശനിയാഴ്ച 

മൂവാറ്റുപുഴ: സംസ്ഥാനത്തെ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്ലോക്ക് തല ആരോഗ്യമേളയുടെ സമാപന സമ്മേളന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച്ച (ഓഗസ്റ്റ് 27) നിർമ്മല പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് 3 മണിക്ക്നടക്കുന്ന പരിപാടിയിൽ ഡോ. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും.

ആരോഗ്യമേളയോടനുബന്ധിച്ച് ആഗസ്റ്റ് 17 മുതൽ 26 വരെ വിളംബര റാലി, പ്രദർശന സ്റ്റാളുകൾ, സെമിനാറുകൾ, ബോധവൽക്കരണ പരിപാടികൾ, കലാപരിപാടികൾ തുടങ്ങിയ പരിപാടികളാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ചത്. ആരോഗ്യവകുപ്പിന് പുറമേ ഹോമിയോ, ആയുർവേദം, പോലീസ്, എക്സൈസ്, ഐസിഡിഎസ്, കുടുംബശ്രീ, ഫയർ ആൻഡ് റെസ്ക്യൂ തുടങ്ങിയ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ അധ്യക്ഷ റാണിക്കുട്ടി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം ഷാൻ്റി എബ്രഹാം, ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷെൽമി ജോൺസ്, ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓമന മോഹനൻ, പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാത്യൂസ് വർക്കി, കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് ഫ്രാൻസിസ്, ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുറുമി അജീഷ്, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ്, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ. പി. ബേബി, നിർമ്മല പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ഫാ. പോൾ ചൂരതൊട്ടിയിൽ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത്ത് എം. ജോൺ തുടങ്ങിയവർ പങ്കെടുക്കും.

Back to top button
error: Content is protected !!