മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്തു.

 

മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്തു. യു.ഡി.എഫ്. ഭരിക്കുന്ന മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ ധനകാര്യം, വികസനം, ക്ഷേമം സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം യു.ഡി.എഫിന് ലഭിച്ചു. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം എല്‍.ഡി.എഫിന് ലഭിച്ചു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെഴ്‌സി ജോര്‍ജ് (യു.ഡി.എഫ്.) തെരഞ്ഞെടുക്കപ്പെട്ടു. ഒ.കെ. മുഹമ്മദ്, സിബിള്‍ സാബു (എല്‍.ഡി.എഫ്.) എന്നിവരെ അംഗങ്ങളായി തെരഞ്ഞെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനായി യു.ഡി.എഫിലെ രമ രാമകൃഷ്ണനും അംഗങ്ങളായി കെ.ജി. രാധാകൃഷ്ണന്‍ (യു.ഡി.എഫ്.), ബിനി ഷൈമോന്‍ (എല്‍.ഡി.എഫ്.) എന്നിവരും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി യു.ഡി.എഫിലെ സാറാമ്മ ജോൺ, അംഗങ്ങളായി ജോസി ജോളി (യു.ഡി.എഫ്.), ഷിവാഗോ തോമസ് (എല്‍.ഡി.എഫ്.), ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി എല്‍.ഡി.എഫിലെ റിയാസ് ഖാൻ അംഗങ്ങളായി റീന സജി (യു.ഡി.എഫ്.), ബെസ്റ്റിന്‍ ചേറ്റൂര്‍ (എല്‍.ഡി.എഫ്. – സ്വതന്ത്രൻ) എന്നിവരെയാണ് തെരഞ്ഞെടുത്തത്. മൂവാറ്റുപുഴ ആര്‍.ഡി.ഒ. കെ. ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിന്റെ ഏഴും എല്‍.ഡി.എഫിന്റെ ആറും അംഗങ്ങളാണ് വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കല്ലൂര്‍ക്കാട് ഡിവിഷനില്‍ നിന്നും വിജയിച്ച കേരള കോണ്‍ഗ്രസ് (ജോസഫ്) അംഗം പ്രൊഫ. ജോസ് അഗസ്റ്റിനും വൈസ്പ്രസിഡന്റായി അഞ്ചല്‍പെട്ടി ഡിവിഷനില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് അംഗം മെഴ്‌സി ജോര്‍ജുമാണ്.

Back to top button
error: Content is protected !!