മൂവാറ്റുപുഴ
മൂവാറ്റുപുഴ ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധിയുടെ 75ാം രക്തസാക്ഷി ദിനം ആചരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധിയുടെ 75ാം രക്തസാക്ഷി ദിനം ആചരിച്ചു. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ കോടതി കോംപ്ലക്സില്‍ പുഷ്പാര്‍ച്ചനയും മൗനപ്രാര്‍ത്ഥനയും നടത്തി. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജുമായ ദിനേശ് എം പിള്ള, വിജിലന്‍സ് ജഡ്ജി പി.പി സെയ്തലവി, പോക്‌സോ ജഡ്ജി പി.വി അനീഷ് കുമാര്‍, കുടുംബ കോടതി ജഡ്ജി സിജിമോള്‍ കുരുവിള, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എബ്രഹാം ജോസഫ്, തുടങ്ങി മറ്റ് താലൂക്കിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, സീനിയര്‍ അഭിഭാഷകര്‍, ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍, കോടതി ജീവനക്കാര്‍, അഭിഭാഷകര്‍ ക്ലാര്‍ക്ക് പ്രതിനിധികള്‍, മറ്റ് പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.