മൂവാറ്റുപുഴ വിദ്യഭ്യാസ ജില്ലാ അധ്യാപക ദിനാഘോഷം

മൂവാറ്റുപുഴ : മൂവാറ്റുപുഴ വിദ്യഭ്യാസ ജില്ലാ അധ്യാപക ദിനാഘോഷം വിപുലമായി ആഘോഷിച്ചു. മൂവാറ്റുപുഴ നിര്‍മലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ പി പി എല്‍ദോസ് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ എംഎല്‍എ മാത്യുകുഴല്‍നാടന്‍ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മഹാരാജാസ് കോളേജ് പ്രഫസര്‍ നാവൂര്‍ പരീത് അധ്യാപക ദിന സന്ദേശം നല്‍കി. അധ്യാപകന്റെ ഉത്തരവാദിത്വങ്ങളെ സംബന്ധിച്ചും, മാതൃക അധ്യാപകനായിരുന്ന സര്‍വ്വേപ്പള്ളി ഡോക്ടര്‍ രാധാക്യഷണന്റെ ഓരോ അധ്യാപനവും ഒരോ അധ്യാപകരും മാതൃകയാക്കണമെന്നും അദ്ദേഹം ഓര്‍മപെടുത്തി. ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളായ നൗഫല്‍ കെ എം, തസ്മിന്‍ ശിഹാബ്, ഹരീഷ് ആര്‍ നബൂതിരിപ്പാട്, ജോര്‍ജ് ജോസ്,അനൂബ് ജോണ്‍ എന്നീ അധ്യാപകര്‍ക്ക് എംഎല്‍എ ഉപഹാരം നല്‍കി. വിവിധ അധ്യാപക മല്‍സരങ്ങളിലെ വിജയികളായ അധ്യാപകര്‍ക്കുള്ള ഉപഹാരം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ആര്‍ വിജയ വിതരണം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ രാജശ്രീ രാജു, നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍,ഫാ. ആന്റണി പുത്തന്‍കുളം , ഉപജില്ലാ വിദ്യഭ്യാസ ഓഫിസര്‍മാരായ മനു എ.സി, ബോബി ജോര്‍ജ്, ജീജ വിജയന്‍ പി, സുരേന്ദ്രന്‍ കെ, അധ്യാപക സംഘടനാ പ്രതിനിധികളായ ജവ്ഹര്‍ പരീത്,ബിജു കെ. ജോണ്‍, ബിജോയ് കെ.എസ്, ജുമൈലത്ത് വി യു, ജയശ്രീ സി.കെ, ഷമീര്‍ കരിപ്പാടം, ജോഷി ഫ്രാന്‍സിസ്,ഫാറൂഖ് എം. എ,കെ. വി. ബാബു, അനൂപ് സോമന്‍, പ്രധാന അധ്യാപക പ്രതിനിധികളായ ഷാജി വര്‍ഗ്ഗീസ്, വിധു പി. നായര്‍, എം.വി. മനോജ് ബെന്നി പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ വിജയ സ്വാഗതവും ജനറല്‍ കണ്‍വിനര്‍ ഹംസ എം. എ നന്ദിയും പറഞ്ഞു.

 

Back to top button
error: Content is protected !!