മൂവാറ്റുപുഴ താലൂക്കിൽ റവന്യൂ അദാലത്ത് നടത്തി

 

എറണാകുളം: മുവാറ്റുപുഴ താലൂക്കിൻ്റെ റവന്യൂ പരാതി പരിഹാര അദാലത്ത് ജില്ലാ കളക്ടർ എസ് സുഹാസിൻ്റെ നേതൃത്വത്തിൽ നടത്തി. 52 പരാതികൾ പരിഗണിച്ചു. 43 പരാതികൾ തീർപ്പാക്കി. ഭൂമി സംബന്ധമായ പരാതികൾ , അവകാശ സർട്ടിഫിക്കറ്റിനായുള്ള അപേക്ഷകൾ എന്നിവയാണ് പരിഗണിച്ചത്. എ ഡി എം സാബു കെ ഐസക്, ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ്, മുവാറ്റുപുഴ LR തഹസിൽ ദാർ അസ്മാ ബീവി തുടങ്ങിയവർ പങ്കെെടുത്തു.

Back to top button
error: Content is protected !!