മൂന്നാം വാർഡ് നിലനിർത്താൻ അസം ബീഗത്തിനെ ഇറക്കി കോൺഗ്രസ്; തിരിച്ചുപിടിക്കാൻ ഇടതുപക്ഷം.

 

മൂവാറ്റുപുഴ: മൂന്നാം വാർഡ് നിലനിർത്താൻ ഇടതു – വലതുപക്ഷ മുന്നണികൾ ശക്തമായി രംഗത്ത്. കഴിഞ്ഞതവണത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത മൂന്നാം വാർഡ് നിലനിർത്താൻ അസം ബീഗത്തിനെയാണ് ഇത്തവണ കോൺഗ്രസ് ഇറക്കിയിരിക്കുന്നത്. തിരിച്ചുപിടിക്കാൻ ഹസീന അഷ്റഫ്നെ നിർത്തി ഇടതുപക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജയ്സൺ തോട്ടത്തിലാണ് എൽ.ഡി.എഫിന്റെ കുത്തകയായിരുന്ന മൂന്നാം വാർഡ് പിടിച്ചെടുത്തത്. കൈവിട്ടുപോയ മൂന്നാം വാർഡ് തിരികെ എടുക്കാനായി ഇടതുപക്ഷം ശക്തമായ പ്രചരണവുമായി രംഗത്തുണ്ട്. കനത്ത പോരാട്ടമാണ് ഇത്തവണ മൂവാറ്റുപുഴ നഗരസഭയിലെ മൂന്നാം വാർഡിൽ നടക്കുന്നത്.

Back to top button
error: Content is protected !!