മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഫയർ വർക്ക് പൂർത്തീകരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു.

 

മൂവാറ്റുപുഴ: ജനറൽ ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഫയർ വർക്കിന്റെ പൂർത്തീകരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമ്മാണം ആരംഭിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഫയർ വർക്ക് പൂർത്തീകരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ. അറിയിച്ചു.
610 ലക്ഷം രൂപ ചെലവ് കണക്കാക്കിയാണ് നിർമ്മാണം ആരംഭിച്ചത്. തുക അപര്യാപ്തമായതിനാൽ ലിഫ്റ്റിന് 60 ലക്ഷം രൂപയും ഫയർ വർക്കിന് 40 ലക്ഷം രൂപയും 2019 -ൽ അനുവദിച്ചിരുന്നു. ഫയർ വർക്കിന്റെ 85% പണി കഴിഞ്ഞെങ്കിലും ഫയർ ടാങ്ക്, പമ്പ് റൂം എന്നിവ കൂടി പൂർത്തികരിക്കാൻ 25 ലക്ഷം രൂപ കൂടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ഒക്ടോബർ 16 ന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി. പുതിയ മന്ദിരം തുറന്നാൽ
ആശുപത്രിയുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് പോകാൻ കൂടുതൽ സഹായകരമാകും. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിക്കാൻ എം.എൽ.എ. ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപയും അനുവദിച്ചു.
നഗരസഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ ഇക്കാലയളവിൽ ധ്രുതഗതിയിലാണ് നടക്കുന്നത്.
ഓങ്കോളജി ബ്ലോക്ക് നിർമ്മാണത്തിന് 2019 ബജറ്റിൽ നിന്ന് 5 കോടി രൂപയും അനുവദിച്ചു. എൽദോ എബ്രഹാം എം.എൽ.എ. ധനകാര്യ വകുപ്പ് മന്ത്രിക്ക് നൽകിയ ബജറ്റ് നിർദ്ദേശത്തെ തുടർന്ന് പദ്ധതിച്ചെലവിന്റെ 20% തുക നീക്കിവയ്ക്കുകയായിരുന്നു. കഴിഞ്ഞ 52 മാസക്കാലത്തിനിടയിൽ ആശുപത്രിയിൽ 20 കോടി രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കായി അനുവദിപ്പിച്ചതായും എം.എൽ.എ. പറഞ്ഞു.
ആശുപത്രി വികസന സമിതി 21 ന് യോഗം ചേർന്ന് വിവിധ പ്രവൃത്തികളുടെ അവലോകനവും, കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നതിനെകുറിച്ചുളള അത്യന്താപേക്ഷിത തീരുമാനങ്ങളും എടുക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരനും ആശുപത്രി സൂപ്രണ്ട് ഡോ: ആശ വിജയനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Back to top button
error: Content is protected !!