മുളവൂരിൽ തെരുവ് നായ ആക്രമണം

 

മുളവൂർ: മുളവൂരിൽ ആടുകൾക്ക് നേരെ തെരുവ് നായ ആക്രമണം. ഒന്നാം മൈലിൽ അമ്പുകുന്നേൽ വീട്ടിൽ പദ്മനാഭന്റെ ആട്ടിൻ കുട്ടിയെയാണ് തെരുവ് നായ കടിച്ച് കൊന്നത്. ഇന്നലെ ഉച്ചയോടെ റബർ തോട്ടത്തിൽ പുല്ല് തിന്നുന്നതിനിടെയാണ് നായകൾ കൂട്ടത്തോടെ ആക്രമിച്ചത്. ഇതിന് മുമ്പും രണ്ട് ആട്ടിൻ കുഞ്ഞുങ്ങൾ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് മാസം മുമ്പ് സമാനമായി കൊല്ലപ്പെട്ടിരുന്നു.

Back to top button
error: Content is protected !!