മുളവൂര്‍ ഐഡിയല്‍ കോച്ചിംങ് സെന്റെറില്‍ 2022 -2023 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം നടത്തി

 

മുവാറ്റുപുഴ: മുളവൂര്‍ ഐഡിയല്‍ കോച്ചിംങ് സെന്റെറില്‍ 2022 -2023 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യുസ് വര്‍ക്കി ഉദ്ഘാടനം ചെയതു. മുളവൂര്‍ ഐ.സി.സി വിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും സമൂഹത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ ഉയര്‍ന്ന് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .ഐ.സി.സി. മാനേജര്‍ അബുബക്കര്‍ വഹബി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് പ്രിന്‍സിപ്പാള്‍ കെ.എം. ഷെക്കീര്‍ സ്വാഗതം പറഞ്ഞു.വാര്‍ഡ് മെമ്പര്‍ ബെസി എല്‍ദോസ് ,ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഇ.എം.ഷാജി, എം.എസ് അലി, പി.എം.അസിസ്, ബദ്‌റുല്‍ ഇസ്ലാം സെന്‍ട്രല്‍ ജമാ അത്ത് ഇമാം ഷെക്കിര്‍ ബാഖവി ,പ്രസിഡന്റ് സി.ഇ സൈനുദ്ദിന്‍ ,സെക്രട്ടറി വി.എ മക്കാര്‍ ,എം.എസ്.എം സ്‌കൂള്‍ മാനേജര്‍ എം.എം. സീതി ,ഐ.സി.സി. മുന്‍ അദ്ധ്യാപകരായ കെ.എം. അബ്ദുല്‍ കരിം ,സ്വാലിഹ് , സഹര്‍ഷാന്‍ സലിം ,കാമില ഷെക്കീര്‍ ,റഹിയ ഹനീഫ ,ജാസ്മിന്‍ ,ഷാഹുല്‍ , ,അല്‍ ഷിഫ എന്നിവര്‍ സംസാരിച്ചു.മോട്ടിവേഷന്‍ ക്ലാസ്സിന് നൗഫല്‍ മാസ്റ്റര്‍ നേതൃത്വം കൊടുത്തു.പ്രവേശനോല്‍സവ പരിപാടികള്‍ക്ക് ശേഷം സംസ്ഥാഅദ്ധ്യാപക അവാര്‍ഡ് ജേതാവ് നൗഫല്‍ മാസ്റ്ററേയും ,പ്രഥമ ഐസിസി വിദ്യാര്‍ത്ഥി മുഹമ്മദ് ഷിഹാലിനെയും ആദരിച്ചു.

Back to top button
error: Content is protected !!