മുട്ടം – മൂവാറ്റുപുഴ പുഴയോര മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു.

 

തൊടുപുഴ:-. കാഡ്സിന്റെ നേതൃത്വത്തിൽ കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന മുട്ടം – മൂവാറ്റുപുഴ പുഴയോര മത്സ്യകൃഷിക്ക് താല്പര്യമുള്ള കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പുഴയുടെ തീരത്ത് 10 സെൻറ് എങ്കിലും സ്ഥലം ഉള്ള കർഷകർക്ക് പദ്ധതിയിൽ ചേരാം. ആറുമാസംകൊണ്ട് വിളവെടുക്കാവുന്ന ഗിഫ്റ്റ് തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങൾ ആണ് വിതരണം ചെയ്യുന്നത്. പ്ലാസ്റ്റിക് പടുത പൂർണമായും ഒഴിവാക്കി പ്രകൃതിദത്തമായ മത്സ്യ കുളങ്ങളാണ് പദ്ധതി അനുസരിച്ച് തയ്യാറാക്കുന്നത്. ഒന്നരവർഷം ഒരു ലക്ഷത്തി ഇരുപത്തി ഒൻപതിനായിരം രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ നിന്നും രണ്ടുവർഷംകൊണ്ട് 70,000 രൂപ ലാഭം ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത് .100 കർഷകരെ ആണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്. താല്പര്യമുള്ള കർഷകർ സെപ്റ്റംബർ 15ന് മുമ്പായി തൊടുപുഴ കാഡ്സ് പി.സി.എൽ ഓഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് കാഡ്സ് ചെയർമാൻ ആൻറണി കണ്ടിരിക്കൽ അറിയിച്ചു. Ph – 96 45 0 8 0 4 3 6

Back to top button
error: Content is protected !!