പച്ചക്കറിയില്ലാതെ സാമ്പാര്‍ വെച്ച് പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ്

മൂവാറ്റുപുഴ: മുസ്ലിം യൂത്ത് ലീഗ് മൂവാറ്റുപുഴ ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ പച്ചക്കറിയില്ലാതെ സാമ്പാര്‍ വെച്ച് പ്രതിഷേധിച്ചു. നെഹ്‌റു പാര്‍ക്കില്‍ നടന്ന പ്രതിഷേധം മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അബ്ദുള്‍ സലാം ഉദ്ഘാടനം ചെയതു. ഓണ വിളിയുമായി ചിങ്ങമാസം വന്നെത്തിയിട്ടും പച്ചക്കറിക്ക് തീവിലയാണന്നും മാവേലി സ്റ്റോര്‍ , സപ്ലൈ കൊ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളില്‍ നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണന്നും അബ്ദുള്‍ സലാം പറഞ്ഞു.സാദിഖലി അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് എറണാകുളം ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് ഹാരിസ് വള്ളിക്കുടി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ആരിഫ് അമീറലി, ടൗണ്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ജാബിര്‍ പട്ടമ്മാ കുടി, മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ സാലിഹ് മലേക്കുടി, സൈഫുദ്ദീന്‍, സിദ്ദീഖ് മുതിരക്കാലായി, അന്‍സാര്‍ വിളക്കത്ത്, അജ്മല്‍ കാനം എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!