മുസ്ലിം യൂത്ത് ലീഗ് മുവാറ്റുപുഴ നഗരത്തില്‍ പ്രതിഷേധിച്ചു

പായിപ്ര : മുസ്ലിം യൂത്ത് ലീഗ് മൂവാറ്റുപുഴ ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പേരില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പടെയുള്ള സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. മൂവാറ്റുപുഴ സി.എച്ച് മഹലില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി നെഹ്റു പാര്‍ക്കില്‍ സമാപിച്ചു. സമാപന യോഗം മുസ്ലിം യൂത്ത് ലീഗ് എറണാകുളം ജില്ലാ സെക്രട്ടറി റ്റി.എം ഹാഷിം ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് ലീഗ് മൂവാറ്റുപുഴ ടൗണ്‍ പ്രസിഡന്റ് അജ്മല്‍ കാനം അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ആരിഫ് അമീറലി,  വൈസ് പ്രസിഡന്റ് സാലിഹ് മലേക്കുടി. സെക്രട്ടറി അന്‍സാര്‍ വിളക്കത്ത്, എം.എസ് എഫ് എറണാകുളം ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് ഹാരിസ് വള്ളിക്കുടി, എം.എസ്.എഫ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കനി, എം.എസ്.എഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് റമീസ് പട്ടമ്മാകുടി,യൂത്ത് ലീഗ് നേതാക്കളായ ശിഹാബ് മൈക്കാനാട് ഹാഷിം, കാസിം, സാഹിര്‍ ,ഫാരിസ് ,ഫഹദ് വിളക്കത്ത്,അജു പൂക്കടശേരി, അന്‍സാര്‍ പൂതനാല്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.സാദിഖലി സ്വാഗതം പറഞ്ഞു.

Back to top button
error: Content is protected !!