എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് മുസ്ലിം യൂത്ത് ലീഗ്

മൂവാറ്റുപുഴ : മുസ്ലിം യൂത്ത് ലീഗ് മുളവൂർ ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. മുളവൂർ പി.ഒ.ജംഗ്ഷനിൽ വച്ച് നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് മുളവൂർ ഡിവിഷൻ പ്രസിഡന്റ്  പി.എ ആരിഫ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ കൗൺസിലംഗം കെ.എം അബ്ദുൽ കരീം സ്വാഗതം പറഞ്ഞ ചടങ്ങ് മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് പി.എം അമീറലി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്  പി.എ ബഷീർ മുഖ്യ പ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി എം.എം. സീതി,ട്രഷറർ എം.എസ് അലി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എം.പി ഇബ്രാഹിം,മുസ്ലിം ലീഗ് നിയോജക മണ്ഡലം  ഭാരവാഹികളായ വി എ മക്കാർ, കെ.ബി.ഷംസുദ്ധീൻ, പി എച്ച് ഇൽയാസ്,പി എം.മൈതീൻ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രെട്ടറി ടി.എം.ഹാഷിം, ഭാരവാഹികളായ മുഹമ്മദ് ഇയാസ്, ലീഗ് ഡിവിഷൻ പ്രസിഡന്റ് ജലാൽ സ്രാമ്പിക്കൽ,ഡിവിഷൻ ട്രഷറർ പി.പി അഷറഫ്,കെ എം ഷക്കീർ,, വിദ്യാഭ്യാസ സ്ൻറാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് അസീസ്,എം.എസ് എഫ് ജില്ലാ വൈസ് പ്രസിഡൻറ് റമീസ് മുതിരക്കാലായിൽ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഖനി യൂത്ത് ലീഗ് ഡിവിഷൻ ഭാരവാഹികളായ ഷാജഹാൻ പുളിയ്ക്കക്കുടി, അജിംസ് തട്ടുപറമ്പിൽ അഷ്റഫ് കടങ്ങനാട്ട്,ഷുഹൈബ് റ്റി.ബി, അലിയാർ പെരുമാലിൽ,അസീസ് മരങ്ങാട്ട്,സിയാദ് ഇടപ്പാറ,സൈഫുദ്ധീൻ തെക്കേക്കര  എന്നിവർ സംസാരിച്ചു.
ഫോട്ടോ : മുസ്ലിം യൂത്ത് ലീഗ് മുളവൂർ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച  എസ് എസ് എൽ സി അവാർഡ് വിതരണം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി എം അമീർ അലി നിർവ്വഹിക്കുന്നു.
Back to top button
error: Content is protected !!