മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി: പുന്നമറ്റം ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ദിനം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പുന്നമറ്റം ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ദിനം സംഘടിപ്പിച്ചു. മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 75 പതാകകള്‍ ഉയര്‍ത്തിയും 75- പ്രവര്‍ത്തകരെ അണിനിരത്തിയുമാണ് കമ്മറ്റി പതാക ദിനം ഒരുക്കിയത്. മുസ്ലീം ലീഗ് നേതാക്കളായ മുഹമ്മദ് (മമ്മി) ഇടത്തൊട്ടിക്കല്‍, മുഹമ്മദ് ഇടത്തി പറമ്പില്‍ മൈതീന്‍ കണിച്ചാട്ട് എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. മുസ്ലീം ലീഗ് നേതാവ് സക്കീര്‍ തങ്ങള്‍ ഉദ്്ഘാടനം ചെയ്തു. ടി.എം അലി യോഗത്തിന് അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സലീം കരിക്കനാകുടി, മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. റഹീം പൂക്കടശ്ശേരി, ദളിത് ലീഗ് ജില്ലാ വൈ. പ്രസിഡന്റ് വി.കെ വിജയന്‍, ഇ.പി സുലൈമാന്‍, മുസ്ലീം ലീഗ് പഞ്ചായത്ത് ട്രഷറര്‍ നാസിം പട്ടമാകുടി, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് സഹീര്‍ കോട്ടക്കുടി, പഞ്ചായത്ത് സെക്രട്ടറി യൂനുസ് തങ്ങള്‍, യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് ഷാജി കെ.എം ,സെക്രട്ടറി ഹാഷിം തങ്ങള്‍, കോണ്‍ഗ്രസ് നേതാവ് സലീം പനയ്ക്കല്‍,ശാഖാ ട്രഷറര്‍ സുബൈര്‍ ഇടത്തിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!