മുന്നേറ്റ യാത്രക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി.

 

മൂവാറ്റുപുഴ: മുന്നേറ്റ യാത്രക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി. സമസ്ത കേരള സുന്നി സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എ ഫ്) സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ആണ് ജാഥ നയിക്കുന്നത്. ‘അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു’ എന്ന പ്രമേയവുമായി തിരുവനന്തപുരം മുതൽ കാസർക്കോട് വരെയാണ് ജാഥ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് അങ്കണത്തിൽ നടന്ന സ്വികരണ യോഗം സമസ്ത ജില്ല ജനറൽ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈഫുദ്ദീൻ ഫൈസി തങ്ങൾ അൽ-ബുഖാരി അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി. പ്രഭാഷണം നടത്തി. സത്താർ പന്തല്ലൂർ, അബ്ദുൾ ബാരി ഫൈസി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മുജ്തബ ഫൈസി, അൻവർ മുഹിയുദ്ദീൻ ഹുദവി, അബ്ദുൽ ഖാദർ ഹുദവി, കെ.കെ. ഇബ്രാഹിം ഹാജി, തൗഫീഖ് മൗലവി പേഴക്കാപ്പള്ളി, എം.എം അലിയാർ മാസ്റ്റർ, എ.റ്റി. സുരേന്ദ്രൻ, നാസർ വലിയപറമ്പിൽ, കെ.കെ. സുബൈർ, അലി പായിപ്ര, റുമൈസ് ഹുദവി, സ്വാദിഖ് ഫൈസി താനൂർ, സിദ്ദീഖ് ചിറപ്പാട്ട്, ലിനാസ് വലിയപറസിൽ എന്നിവർ സംസാരിച്ചു. സ്വീകരണ സമ്മേളനത്തോട് അനുബന്ധിച്ച് ക്വിസ് കോമ്പറ്റീഷനും, ഡോക്യുമെൻ്ററി പ്രദർശനവും നടന്നു.

 

ചിത്രം: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്രക്ക് മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ ഡീൻ കുര്യക്കോസ് എം.പി. മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്നു. സയ്യിദ് സൈഫുദ്ദീൻ ഫൈസി തങ്ങൾ അൽ-ബുഖാരി, അബ്ദുൾ ബാരി ഫൈസി, ഫാറൂഖ് ദാരിമി തുടങ്ങിയവർ സമീപം

Back to top button
error: Content is protected !!