നഗരസഭാ 14ആം വാർഡ് സ്ഥാനാർഥി വത്സാ പൗലോസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

 

മൂവാറ്റുപുഴ: നഗരസഭാ പതിനാലാം വാർഡിലെ സ്ഥാനാർഥിയായ
വത്സാ പൗലോസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുൻ എം.എൽ.എ. ജോണി നെല്ലൂർ നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് വള്ളമറ്റം, ബേബി വട്ടക്കുന്നേൽ, ജില്ലാ സെക്രട്ടറി ടോം കുര്യാച്ചൻ, മുതിർന്ന പാർട്ടി നേതാവ് എം. മാത്തപ്പൻ, പാർട്ടി
മണ്ഡലം ഭാരവാഹി ജേക്കബ് തെരുവത്ത്, സ്ഥാനാർഥി വത്സാ പൗലോസ്, വാർഡിലെ മറ്റ് കമ്മറ്റി പ്രവർത്തകരും പങ്കെടുത്തു. മൂവാറ്റുപുഴ നിർമ്മല കോളേജിന് സമീപത്താണ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

Back to top button
error: Content is protected !!