പാലിയേറ്റീവ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്ത് മൂവാറ്റുപുഴ നഗരസഭ

മൂവാറ്റുപുഴ: നഗരസഭ പാലിയേറ്റീവ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി കിടപ്പിലായ രോഗികള്‍ക്കുള്ള കട്ടിലുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ തുടങ്ങിയവയാണ് വിതരണം ചെയ്തത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍സിപാലിറ്റി ചെയര്‍മാന്‍ പി.പി എല്‍ദോസ് ഉപകരണങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ സലാം, ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു, ആര്‍.എം.ഒ ഡോ. ധന്യ എന്‍.പി , പാലിയേറ്റീവ് നഴ്‌സിംങ് ഓഫീസര്‍മാരായ ജുവഹര്‍, ഷീബ മോള്‍, തുടങ്ങിയവരും പാലിയേറ്റീവ് ഗുണഭോക്താക്കളും ആശുപത്രി ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

Back to top button
error: Content is protected !!