ട്രിപ്പ് അവസാനിപ്പിക്കുന്ന ബസുകള്‍ ആളുകളെ ഇറക്കി സ്റ്റാന്‍ഡില്‍ കയറണം: നിബന്ധന കര്‍ശനമാക്കി നഗരസഭയും പോലീസും

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ നഗരം ചുറ്റി ആളുകളെ ഇറക്കി സ്റ്റാന്‍ഡില്‍ കയറണമെന്ന നിബന്ധന കര്‍ശനമാക്കി നഗരസഭയും പോലീസും. നഗരം ചുറ്റാതെ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ പരാതി നല്‍കാന്‍ നഗരസഭ അധ്യക്ഷ, ഉപാധ്യക്ഷന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ എഴുതിയ സ്റ്റിക്കറുകള്‍ ബസുകളില്‍ പതിപ്പിക്കാനും തുടങ്ങി. പ്രചരണം നഗരസഭ അധ്യക്ഷ വിജയ ശിവന്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലില്‍ വിഷയം വന്നയുടനെ നഗരസഭ അധ്യക്ഷ വിജയ ശിവനും ഉപാധ്യക്ഷന്‍ സണ്ണി കുര്യാക്കോസും പോലീസുമായി ബന്ധപ്പെട്ടിരുന്നു. വൈകിട്ട് മുതല്‍ പോലീസ് ഇക്കാര്യം പരിശോധിച്ച് ബസ് ഉടമസ്ഥര്‍ക്കും കെഎസ്ആര്‍ടിസിക്കും അറിയിപ്പ് നല്‍കി നടപടി ആരംഭിച്ചു.

 

Back to top button
error: Content is protected !!