മുളവൂര്‍ എസ്എന്‍ഡിപി ശാഖ കുടുംബയോഗവും, ആദരവും സംഘടിപ്പിച്ചു

മൂവാറ്റുപുഴ: മുളവൂര്‍ എസ്എന്‍ഡിപി 4498 ശാഖ നമ്പര്‍ കുടുംബയോഗവും, സംസ്ഥാനത്തെ മികച്ച പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുത്ത ഇ.എം ഷാജിയ്ക്കും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു.
ശാഖ പ്രസിഡന്റ് കെ.എ രാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മികച്ച പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുത്ത ഇ.എം ഷാജിയെ ശാഖ സെക്രട്ടറി ബി.എം ചന്ദ്രനും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ശാഖ പ്രസിഡന്റ് കെ.എ രാജനും മൊമന്റോ നല്‍കി ആദരിച്ചു. എ.ഇ ഗോപാലന്‍, പി.ജി തുളസീധരന്‍, ടി.എ.തമ്പി, ടി.എന്‍ രാജന്‍, വത്സമ്മ റെജി, സിനി ബിജു, കെ എന്‍.ഷൈബു, പി കെ സുധീര്‍, എം കെ ഷാജന്‍, ബിനു പി.റ്റി, മഹേഷ് ടി.എം എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!