മുളവൂരില്‍ വീണ്ടും മോഷണം; 100 കിലോ റബര്‍ ഷീറ്റ് കവര്‍ന്നു

മൂവാറ്റുപുഴ: ഇടവേളയ്ക്ക് ശേഷം മുളവൂരില്‍ വീണ്ടും മോഷണം. 100 കിലോ റബര്‍ ഷീറ്റ് കവര്‍ന്നു. മുളവൂര്‍ പി.ഒ.ജംഗ്ഷനില്‍ താമസിക്കുന്ന ഇക്കരക്കുടിയില്‍ ഹസ്സന്റ സ്റ്റോര്‍ റൂം കുത്തിതുറന്നാണ് 100 കിലോ റബര്‍ ഷീറ്റ് കവര്‍ന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന റബര്‍ ഷിറ്റാണ് കവര്‍ന്നത്. വീട്ടില്‍ ഹസ്സനും കുടുംബവും ഉണ്ടായിരുന്നു. സ്റ്റോര്‍ റൂമിന്റെ താക്കോല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ റബര്‍ ഷീറ്റ് കവര്‍ന്നത്. ആഴ്ചകള്‍ക്ക് മുളവൂര്‍ ആലപ്പാട്ട് എ.ഇ.ഗോപാലന്റെ വീടിനോടു ചേര്‍ന്നുള്ള പുകപ്പുരയും സ്റ്റോര്‍ റൂമും കുത്തിത്തുറന്ന് 25000 രൂപയോളം വില വരുന്ന 150 കിലോഗ്രാം റബര്‍ ഷീറ്റും 100 കിലോഗ്രാം
ഒട്ടുപാലും കവര്‍ന്നിരുന്നു. വീട്ടില്‍ ഗോപാലനും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. വീടും വീട്ടുകാരെയും പരിചയമുള്ളവരാണ് മോഷണം നടത്തിയിരിക്കുന്നതെന്നാണ് നിഗമനം . മാസങ്ങള്‍ക്കു മുന്‍പ് മുളവൂര്‍ പൊന്നിരിക്കല്‍ തുളസീധരന്റെ സ്റ്റോര്‍ റൂം കുത്തിത്തുറന്ന് 160 കിലോ ഉണങ്ങിയ അടയ്ക്കയും 30 കിലോ തൂക്കം വരുന്ന ചെമ്പുപാത്രവും മോഷ്ടിച്ചിരുന്നു. മോഷ്ടാവിന്റെ ദൃശ്യം വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിയുകയും ഇതു പൊലീസിനു കൈമാറുകയും ചെയ്തിരുന്നെങ്കിലും പൊലീസ് മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മുളവൂര്‍ മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാക്കുന്ന മോഷണങ്ങള്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മോഷണങ്ങള്‍ നടന്ന സ്ഥലത്ത് പോലീസ് പ്രാഥമീക അന്വോഷണങ്ങള്‍ നടത്തി മടങ്ങുകയാണ് പതിവ്.തുടര്‍ അന്വോഷണം നടക്കാത്തതാണ് മോഷണങ്ങള്‍ തുടര്‍ക്കഥയായി മാറാന്‍ കാരണമെന്ന് പ്രദേശവാസികള്‍ആരോപിച്ചു

 

Back to top button
error: Content is protected !!