മുളവൂര്‍ മൗല ദവീല അക്കാദമി ഗ്രാന്റ് അസംബ്ലി ആഗസ്റ്റ് 15 ന്

മൂവാറ്റുപുഴ: മുളവൂര്‍ മൗല ദവീല അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഗ്രാന്റ് അസംബ്ലി ആഗസ്റ്റ് 15ന് മുളവൂര്‍ പൊന്നിരിക്കപറമ്പില്‍ നടക്കും. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈഫുദ്ധീന്‍ ഫൈസി സ്വാതന്ത്രദിന സന്ദേശം നല്‍കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.കെ.മുഹമ്മദ്, പഞ്ചായത്ത് മെമ്പര്‍മാരായ എം എസ് അലി, ഇ എം ഷാജി, പി.എം.അസീസ്, മൗലദവീല പ്രിന്‍സിപ്പാള്‍ ശൈഖുന ചെറിയ കോയ അല്‍ ഖാസിമി, മുളവൂര്‍ സ്വലാത്ത് കമ്മറ്റി ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ എന്നിവര്‍ പ്രസംഗിക്കും. മൗലദവീല അക്കാദമി വിദ്യാര്‍ത്ഥികളുടെ പരേഡ്, പതാക ഉയര്‍ത്തല്‍, സ്വാതന്ത്ര ദിന സന്ദേശം എന്നിവയും നടക്കും. തുടര്‍ന്ന് ന്യൂകാസ്റ്റല്‍ ക്ലബ്ബ് മുളവൂര്‍ പള്ളിപ്പടിയുടെ നേതൃത്വത്തില്‍ പായസ വിതരണവും നടക്കും.

 

Back to top button
error: Content is protected !!