മുളവൂര്‍ ഗവ.യുപി സ്‌കൂള്‍: പരിസ്ഥിതി ദിനം ആചരിച്ചു

മൂവാറ്റുപുഴ: മുളവൂര്‍ ഗവ.യുപി സ്‌കൂളില്‍ നടന്ന പരിസ്ഥിതി ദിനാചരണം സ്‌കൂള്‍ മുറ്റത്ത് പ്ലാവിന്‍ തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസ് ഉദ്ഘാടനം ചെയ്തു. മുളവൂര്‍ സ്വദേശി ലത്തീഫ് കീത്തടം സ്‌കൂളിലേക്ക് നിര്‍മ്മിച്ച് നല്‍കിയ പ്രസംഗപീഠം ഹെഡ്മിസ്ട്രസ് എം.എച്ച് സുബൈദ ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ ബെസി എല്‍ദോ, ഹെഡ്മിസ്ട്രസ് എം.എച്ച് സുബൈദ, പി.ടി.എ പ്രസിഡന്റ് റ്റി.എം.ഉബൈസ്, കെ.എം ഫൈസല്‍, കെ.എം തസ്‌നി, റ്റി.തസ്‌കിന്‍, നാസര്‍ തടത്തില്‍, ജിഷ പ്രജു എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!