മുളവൂര്‍ ചിറപ്പടിയില്‍ ആരംഭിക്കുന്ന നെല്‍ കൃഷിയുടെ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഐശ്വര്യ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ മുളവൂര്‍ ചിറപ്പടിയില്‍ ആരംഭിക്കുന്ന നെല്‍ കൃഷിയുടെ നടീല്‍ ഉത്സവം മുന്‍എം.എല്‍.എ ഗോപി കോട്ടമുറിയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എസ്.റഷീദ് അധ്യക്ഷത വഹിച്ചു. ഐശ്വര്യ സ്വയം സഹായസംഘം പ്രസിഡന്റ് വി.എ.ഷരീഫ് സ്വാഗതം പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍മാരായ ഷമീര്‍ പനയ്ക്കല്‍, മഞ്ജു സിജു, ബാങ്ക് വൈസ് പ്രസിഡന്റ് വി.എസ്.മുരളി, കര്‍ഷസംഘം സെക്രട്ടറി പി.എം.രാജീവ് എന്നിവര്‍ സംബന്ധിച്ചു.

ചിത്രം- ഐശ്വര്യ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ മുളവൂര്‍ ചിറപ്പടിയില്‍ ആരംഭിക്കുന്ന നെല്‍ കൃഷിയുടെ നടീല്‍ ഉത്സവം മുന്‍ എം.എല്‍.എ ഗോപി കോട്ടമുറിയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു…. കെ.എസ്.റഷീദ്, ഷമീര്‍ പനയ്ക്കല്‍, മഞ്ജു സിജു എന്നിവര്‍ സമീപം………..

Back to top button
error: Content is protected !!