മുളവൂര്‍ സെന്‍ട്രല്‍ ജമാഅത്ത് ചന്ദനക്കുട മഹാമഹം (ഉറൂസ് മുബാറക്ക്) നാളെ തുടക്കമാകും

 

മൂവാറ്റുപുഴ: മതസൗഹാര്‍ദ്ദത്തിന്റെയും മാനവ ഐക്യത്തിന്റെയും മഹിതമായ സന്ദേശമുയര്‍ത്തികൊണ്ട് മുളവൂര്‍ സെന്‍ട്രല്‍ ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടന്ന് വരുന്ന ചന്ദനക്കുട മഹാമഹം (ഉറൂസ് മുബാറക്ക്) നാളെ (തിങ്കളാഴ്ച) തുടക്കമാകുമെന്ന് ഇന്ററിം മുതവല്ലി കെ.എ. മുഹമ്മദ് ആസിഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ്-19 പ്രോട്ടോക്കോള്‍ പ്രകാരം നാല് ദിവസങ്ങളിലായിട്ടാണ് ഈ വര്‍ഷത്തെ ചന്ദനക്കുട മഹാമഹം നടക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സമൂഹ സിയാറത്തിന് സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ സഅദി അല്‍ മുഖൈബലി നേതൃത്വം നല്‍കും. രാത്രി എട്ടിന് നടക്കുന്ന മൗലീദ് സദസിനും തുടര്‍ന്ന് നടക്കുന്ന പ്രഭാഷണത്തിനും പെരുമറ്റം ജുമാ മസ്ജിദ് ചീഫ് ഇമാം ഹസ്സന്‍ അഷറഫി ഫാളില്‍ ബാഖവി നേതൃത്വം നല്‍കും. ചൊവ്വാഴ്ച രാവിലെ എട്ടിന് വാരിക്കാട്ട് കവല മസ്ജിദുല്‍ ഹുദാ അങ്കണത്തില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് 9.30- മുളവൂര്‍ വലിയുള്ളാഹി മഖാമില്‍ ഉന്ററിം മുത്തവല്ലി കെ.എ. മുഹമ്മദ് ആസിഫ് കൊടിയേറ്റും. 10-ന് മലേപള്ളിയിലും കൊടിയേറ്റും. 11 ന് അന്നദാനം നടക്കും. രാത്രി എട്ടിന് നടക്കുന്ന മൗലീദ് സദസ്സിന് സയ്യിദ് ഷഹിര്‍ തങ്ങള്‍ അല്‍ ഐദറൂസി നേതൃത്വം നല്‍കും. ബുധനാഴ്ച രാത്രി എട്ടിന് നടക്കുന്ന മൗലീദ് സദസ്സിന് സയ്യിദ് ഷെഫീഖ് തങ്ങള്‍ ഫൈസി അല്‍ ബുഖാരി നേതൃത്വം നല്‍കും. വ്യാഴാഴ്ച രാത്രി എട്ടിന് നടക്കുന്ന മുളവൂര്‍ വലിയുള്ളാഹി അനുസ്മരണത്തിനും ദുആ സമ്മേളനത്തിനും സയ്യിദ് സെയ്ഫുദ്ദീന്‍ തങ്ങള്‍ ഫൈസി അല്‍ ബുഖാരി നേതൃത്വം നല്‍കും.

Back to top button
error: Content is protected !!