മുകേഷ് തങ്കപ്പന്‍ ചികിത്സാ സഹായ നിധി രൂപീകരിച്ചു

പിറവം : പിറവം നഗരസഭ 22-ാം ഡിവിഷനിലെ മുന്‍ കൗണ്‍സിലറായിരുന്ന ഐക്കരേത്ത് മുകേഷ് തങ്കപ്പന്‍ (35) അതീവ ഗുരുതരമായഅക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ രോഗം ബാധിച്ച് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സക്ക് 50 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചത്. എം.പി.ഐയിലെ താത്കാലിക ജീവനക്കാരന്‍ ആണ്, ഒരു വയസുള്ള കുട്ടിയും ഭാര്യയും രോഗശയ്യയിലുള്ള മാതാ പിതാക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ചികിത്സാ ചിലവ് കണ്ടെത്തുന്നതിനായയി അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എ., നഗരസഭ വൈസ് ചെയര്‍മാന്‍ കെ. പി. സലീം, കൗണ്‍സിലര്‍ തോമസ് മല്ലിപ്പുറം എന്നിവര്‍ രക്ഷാധികാരികളായും നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലി സാബു ചെയര്‍മാനായും കൗണ്‍സിലര്‍ രാജു പാണാലിക്കല്‍ കണ്‍വീനറായും,ഡോ. അജേഷ് മനോഹര്‍ ട്രഷറര്‍ ആയും താഴെ പറയും പ്രകാരം പിറവം യൂണിയന്‍ ബാങ്കില്‍ മുകേഷ് തങ്കപ്പന്‍ ചികിത്സാ സഹായ നിധി എന്ന പേരില്‍ അക്കൗണ്ട് രൂപീകരിച്ചു. MUKESH THANKAPPAN SAHAYANIDHI
Account Number : 607902010014539
IFSC Code : UBIN0560791
Union Bank, Piravom

 

Back to top button
error: Content is protected !!