മാധ്യമ പുരസ്‌കാരം നേടിയ മുഹമ്മദ് ഷഫീഖിനെയും പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സഹല അബ്ബാസിനെയും ആദരിച്ചു

മൂവാറ്റുപുഴ: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേഴക്കാപ്പിള്ളി മര്‍ച്ചന്റ് അസോസിയേഷന്‍ മാധ്യമ പുരസ്‌കാരം നേടിയ മൂവാറ്റുപുഴ പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഷഫീഖിനെയും, പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അബ്ബാസ് ഇടപ്പള്ളിയുടെ മകള്‍ സഹല അബ്ബാസിനെയും ആദരിച്ചു. മൂവാറ്റുപുഴ നഗരസഭ ഓഫീസില്‍ നടന്ന അനുമോദന ചടങ്ങില്‍ ചെയര്‍മാന്‍ പി.പി എല്‍ദോസ് ഇരുവര്‍ക്കും മൊമന്റോകള്‍ കൈമാറി. കെജെയു മേഖല പ്രസിഡന്റ് നെല്‍സണ്‍ പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട് മുഖ്യ പ്രഭാഷണം നടത്തി. മേഖലാ സെക്രെട്ടറി കെ.എസ് സന്തോഷ് കുമാര്‍, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ സലാം, കൗണ്‍സിലര്‍മാരായ നിസ അഷറഫ്, പി.എം സലീം എന്നിവര്‍ പ്രസംഗിച്ചു

 

Back to top button
error: Content is protected !!