കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍: മുഹമ്മദ് ഷിയാസ്

പോത്താനിക്കാട് : കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. സംസ്ഥാന സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ യുഡിഎഫ് പോത്താനിക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഡംബരകാറുകളുടേയും, കാക്കിപ്പടയുടേയും അകമ്പടിയില്‍ മാത്രം നാടുകാണുന്ന കേരള മുഖ്യന്‍ കാല്‍നട യാത്രയായി മരുന്നുവാങ്ങാന്‍ വരുന്ന പിഞ്ചുകുട്ടികളെപ്പോലും വിരട്ടിയോടിക്കുന്നു. ഇത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും ഷിയാസ് പറഞ്ഞു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ സന്തോഷ് ഐസക് അധ്യക്ഷത വഹിച്ചു. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.എം. സലിം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് മേലേത്ത്, ഷാജി സി. ജോണ്‍, ജോയി ചെറുകാട്ട്, ലോറന്‍സ് ഏബ്രഹാം, കെ.വി. കുര്യാക്കോസ്, എം.കെ. നീലകണ്ഠന്‍, കെ. ഭദ്രപ്രസാദ്, അബ്ദുള്‍ കരിം, ടോണി പെരിങ്ങാരപ്പിള്ളില്‍, ടി.എ. കൃഷ്ണന്‍കുട്ടി, രാജു കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!