ഐഎസ്എല്‍ ബൂട്ടണിയാനൊരുങ്ങി മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് റാഫി

മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശി ഐഎസ്എല്‍ ബൂട്ടണിയും. എം.എ കോളജ് മൂന്നാം വര്‍ഷ ബി.എ ഹിസ്റ്ററി വിദ്യാര്‍ഥി മുഹമ്മദ് റാഫിയാണ് പ്രൊഫഷണല്‍ ക്ലബായ ഹൈദരാബാദ് എഫ്‌സിക്കായി ഐഎസ്എല്‍ ബൂട്ടണിയുന്ന്ത്. എം.എ കോളജില്‍ നിന്ന് ഐഎസ്എല്ലില്‍ എത്തുന്ന നാലാമത്തെ താരമാണ് മൂവാറ്റുപുഴ സ്വദേശിയായ മുഹമ്മദ് റാഫി. കഴിഞ്ഞ വര്‍ഷം നടന്ന സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരത്തില്‍ എംജി സര്‍വകലാശാലയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. ഖേലോ ഇന്ത്യ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ എംജി സര്‍വകലാശാല മൂന്നാം സ്ഥാനം കരസ്ഥമാക്കി ടീമില്‍ ശ്രദ്ധേയമായി. മഷൂര്‍ ശരീഫ് തങ്കളകത്ത്, അലക്‌സ് സജി, എമില്‍ ബെന്നി എന്നിവരാണ് മുന്‍പ് എംഎ കോളജില്‍ നിന്ന് ഐഎസ്എല്‍ ക്ലബുകളില്‍ ഇടം നേടിയത്. ഏഴുതാരങ്ങള്‍ മാര്‍ അത്തനേഷ്യസ് കോളജില്‍ നിന്ന് സന്തോഷ് ട്രോഫിയില്‍ ഇടം നേടി. പതിറ്റാണ്ടിനിടയില്‍ അറുപതോളം താരങ്ങള്‍ മഹാത്മാഗാന്ധി സര്‍വകലാശാലയെ പ്രതിനിധീകരിച്ചിട്ടുണ്ട്.