പിടവൂര്‍ കലാകേരളം സാംസ്‌കാരിക വേദി ഓണാഘോഷം സംഘടിപ്പിച്ചു

പിടവൂര്‍: പിടവൂര്‍ കാവുംപടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാകേരളം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. രാവിലെ മുതല്‍ ആരംഭിച്ച കലാകായിക മസ്രങ്ങള്‍ക്ക് ശേഷം നടന്ന സംസ്‌കാരിക സമ്മേളനം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കലാകേരളം സാംസ്‌കാരിക വേദി പ്രസിഡന്റ് ഷാന്റി കെ പോള്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മായില്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, വാരപ്പെട്ടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ എം സെയ്ത് എന്നിവര്‍ കലാകായിക മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. കലാകേരളം സെക്രട്ടറി എം എ നാസര്‍, വൈസ് പ്രസിഡന്റ് എന്‍ എസ് സലാഹുദ്ധീന്‍, ട്രഷറാര്‍ അഡ്വക്കേറ്റ് അനില്‍ ചന്ദ്രന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഒ എം അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!